25 വർഷത്തിന് ശേഷം നാട്ടിൽ പോവാനിരുന്ന മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു


ഷീബ വിജയൻ 

റിയാദ് I മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) റിയാദ് സുലൈയിൽ താമസസ്ഥലത്ത് മരിച്ചു. 38 വർഷമായി പ്രവാസം തുടരുന്ന ഇദ്ദേഹം അവിവാഹിതനാണ്. 25 വർഷമായി നാട്ടിലേക്ക് പോയിട്ടില്ല. അടുത്തമാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ് മരണം. പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

article-image

ZDXCZ

You might also like

  • Straight Forward

Most Viewed