"പ്രവാസി" ഹെല്‍പ്‌ ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി


ജിദ്ദ: പ്രവാസി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള പ്രവാസി ഹെല്‍പ്‌ ഡെസ്ക് ജിദ്ദയിലെ ഷറഫിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണി മുതല്‍ 10 മണി വരെ ഷറഫിയ്യയിലെ ഹില്‍ടോപ് ഹോട്ടലില്‍ വെച്ചായിരി ക്കും പ്രവാസി ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുക. കേരളാ സര്‍ക്കാരിന്റെ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ യുസുഫ് പരപ്പന്‍ വിശദീകരിച്ചു.

ഹെല്പ് ഡിസ്കിന്റെ ഔപചാരിക ഉത്ഘാടനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. നാട്ടില്‍ വെല്‍ ഫെയര്‍ പാര്‍ട്ടി സേവന രംഗത്തു സജീവമാണ്. സൗദിയില്‍ ഇവിടത്തെ നിയമ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്നത്ര സേവന സൗകര്യങ്ങള്‍ പ്രവാസികള്‍ക്കായി നല്‍കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ഹെല്‍പ് ഡെസ്കിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. 

ഗവണ്‍മെന്റുകള്‍ എന്നും അവഗണിച്ച വിഭാഗമാണ്‌ പ്രവാസികള്‍. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളെ സംബന്ധിച്ച അറിവിന്റെ പരിമിതികള്‍ മൂലം അര്ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് നഷ്ടമാകുന്നുവെന്ന്‌ ഡസ്കിന്റെ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ച സേവന വിഭാഗം കണ്‍വീനര്‍ കെ.എം. അബ്ദുല്‍കരീം പറഞ്ഞു. മാനവീയം പ്രതി നിധി പുഷ്‌പ കുമാര്‍, മീഡിയ ഫോറം പ്രതിനിധി സാദിഖലി തുവൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed