ദീര്‍ഘകാല താമസ രേഖ: നിരക്കുകള്‍ പ്രസിദ്ധീകരിച്ചു


റിയാദ്: സൗദിയിലെ ദീര്‍ഘകാല താമസ രേഖയുടെ നിരക്കുകള്‍ പ്രസിദ്ധീകരിച്ചു. ഓരോ വര്‍ഷത്തേക്കും പ്രത്യേക ഫീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുവര്‍ഷത്തേക്ക് ഒരു ലക്ഷം റിയാലാണ് മുന്‍‌കൂര്‍ അടയ്‌ക്കേണ്ടത്. രണ്ടു വര്‍ഷത്തേക്ക് 1,98,039 റിയാലും അഞ്ചു വര്‍ഷത്തേക്ക് 4,80,733 റിയാലും പത്തു വര്‍ഷത്തേക്ക് 9,16,224 റിയാലും അടയ്ക്കണം. വീടുകളും വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യാനും ഇഷ്ടാനുസരണം തൊഴില്‍ മാറാനുമുള്ള അനുമതി പ്രീമിയം ഇഖാമ ലഭിക്കുന്നവര്‍ക്കുണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed