സൗ­ദി­ വനി­തകൾക്ക് ഫാ­മി­ലി­ ടാ­ക്‌സി­ സർവ്‍വീ­സിന് അനു­മതി­


റിയാദ് : സൗദിയിൽ വനിതകൾ‍ക്ക് അടുത്ത മാസം മുതൽ ഫാമിലി ടാക്‌സി സർവ്‍വീസിന് അനുമതി.  സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനൊപ്പമാണ് ഫാമിലി ടാക്സി സ‍ർവ്വീസിനും അംഗീകാരം നൽകുന്നത്.  ഏഴു സീറ്റുള്ള വാഹനങ്ങൾക്കാണ് ഫാമിലി ടാക്‌സി സർവ്വീസ് നടത്താനുള്ള പെർ‍മിറ്റ് അനുവദിക്കുക.

വാഹനത്തനു അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാവാൻ പാടില്ല.  കൂടാതെ ടാക്സി വാഹനങ്ങളിൽ ഉപയോഗിക്കുന്ന മറ്റ് എല്ലാ സൗകര്യങ്ങളും ഫാമിലി ടാക്‌സി സർവ്‍വീസ് നടത്തുന്ന വാഹനത്തിൽ വേണമെന്നതും നിർബന്ധമാണ്.  ഫാമിലി ടാക്‌സി സർവ്‍വീസിനായി രജിസ്റ്റർ‍ ചെയ്ത വാഹനങ്ങൾ സ്ത്രീകളല്ലാതെ പുരുഷന്മാർ ഓടിക്കുന്നത് നിയമ ലംഘനമായിരിക്കും.

ഇത്തരം നിയമ ലംഘന ത്തിനു അയ്യായിരം റിയാൽപിഴ ചുമത്തും. സ്വദേശി വനിതകൾക്ക് പകരം വിദേശി വനിതകൾ ഈ വാഹനം ഓടിച്ചാലും ഇതേ പിഴ ഒടുക്കേണ്ടി വരും. ഫാമിലി ടാക്‌സി സർവ്‍വീസിനല്ലാതെ മറ്റു സർവ്‍വീസുകൾക്കു ഈ വാഹനം ഉപയോഗിച്ചാൽ മുവായിരം റിയാലാണ് പിഴ.  ഫാമിലി ടാക്‌സികളിൽ പുരുഷന്മാരും കുട്ടികളും മാത്രമായി യാത്ര ചെയ്യുന്നതിനും നിരോധനം ഏർ പ്പെടുത്തിയിട്ടുണ്ട്.

പുരുഷന്മാരേയും കുട്ടികളേയും ഫാമിലി ടാക്സിയിൽ മുൻ സീറ്റിലിരുത്തി യാത്ര ചെയ്താൽ രണ്ടായിരം റിയാല്‍ പിഴ ചുമത്തും. സ്ത്രീകൾ വാഹനം ഓടിക്കാൻ തുടങ്ങുന്ന ജൂൺ മാസം മുതൽ തന്നെ ഫാമിലി ടാക്സി സർവ്വീസിനും സൗദിയിൽ തുടക്കമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed