മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മനാമ : മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്തു വന്നിരുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം കടുവാ ത്തോട് സ്വദേശി ഷിഹാബുദീൻ (47) ഹൃദയാഘാതം മൂലം സൽമാനിയ ആശുപത്രിയിൽ വച്ച് മരിച്ചു. ഇന്നലെ വൈകീട്ട് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി ഇദ്ദേഹം സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ ഷാജഹാൻ ബഹ്റൈനിലുണ്ട്.
ഭാര്യ താജുന്നിസ, മക്കൾ തസ്ലീമ, തസ്ലീന, അൽ അമീൻ. മൃതദേഹം നാട്ടിലേക്ക് അയക്കാനാവശ്യമായ നടപടിക്രമങ്ങൾ നടന്നുവരികയാണ്.

