മക്ക മദീ­ന ഹറമൈൻ ട്രെ­യിൻ പദ്ധതി­ ഈ വർ­ഷം പ്രവർ­ത്തനം തു­ടങ്ങും


മക്ക : മദീന നഗരങ്ങളെ ബന്ധിപ്പിച്ച് ഹറമൈൻ ട്രെയിൻ ഈ വർഷം ഓടിതുടങ്ങുമെന്ന് സൗദി ഗതാഗത മന്ത്രിയും സൗദി റെയിൽവേ ഓർഗനൈസേഷൻ ചെയർമാനുമായ നബീൽ അൽ അമൂദി. മദീനാ ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ മദീനയിൽ നിന്നും മക്കയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തു. ഭരണാധികാരി സൽമാൻ രാജാവ് ട്രെയിനിൽ‍ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

ആറായിരം കോടി റിയാലാണ് പദ്ധതിയുടെ നിർമ്‍മാണ ചെലവ്. ജിദ്ദ, കിംഗ്‌ അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവ വഴി 450 കിലോമീറ്ററാണ് റെയിൽ‍വേയുടെ നീളം. ജിദ്ദയിലെ സുലൈമാനിയയിലാണ് പ്രധാനപ്പെട്ട േസ്റ്റഷൻ. മുപ്പത്തിയഞ്ചു ബോഗികൾ ആണ് സർവ്‍വീസ് നടത്തുന്നത്. ഓരോ ബോഗിയിലും 417 പേർക്ക് യാത്ര ചെയ്യാം. ഇങ്ങനെ വർഷത്തിൽ ഏതാണ്ട് ആറു കോടി പേർക്ക് സർവ്‍വീസ് പ്രയോജനപ്പെടും. 

ഹജ്ജ്, ഉംറ തീത്ഥാടകർക്കാണ് പ്രധാനമായും പദ്ധതി ഗുണം ചെയ്യുക. മണിക്കൂറിൽ 300 കിലോമീറ്റർ ആയിരിക്കും ട്രെയിനിന്റെ വേഗത. മക്കയ്ക്കും മദീനയ്ക്കും ഇടയിൽ മണിക്കൂറിൽ രണ്ട് സർവ്‍വീസുകളും ജിദ്ദയ്ക്കും മക്കയ്ക്കുമിടയിൽ മണിക്കൂറിൽ‍ 10 സർവ്‍വീസുകളും ഉണ്ടാകും. ഹറമൈൻ ട്രെയിനിന്‍റെ പരീക്ഷണയോട്ടങ്ങൾ എല്ലാം വിജയകരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed