തി­രി­ച്ചറി­യൽ കാ­ർ­ഡ് തി­രു­ത്തൽ : ഫീസ് 150 ദി­ർ­ഹമാ­യി­ നി­ശ്ചയി­ച്ചു­


ദുബൈ : തിരിച്ചറിയൽ കാർഡുകളിൽ വ്യക്തികളുടെ വിവരങ്ങൾ മാറ്റാൻ 150 ദിർഹം ഫീസ്ഈടാക്കുമെന്ന് എമിറേറ്റ്സ് ഐഡി അധികൃതർ. ഭേദഗതി വരുത്തി പുതിയ കാർഡ് ലഭിക്കണമെങ്കിൽ പഴയ കാർഡ് കേടുപാടില്ലാതെ തിരികെ ഏൽപിക്കുകയും വേണം. പഴയ കാർഡിനുള്ള കാലാവധി എത്രയാണോ അതേ കാലാവധി മാത്രമായിരിക്കും പുതിയ കാർഡുകൾക്കുണ്ടാവുക.

ഓൺലൈൻ അപേക്ഷയ്ക്കുള്ള അക്കൗണ്ട് തുടങ്ങുക എന്നാണ് ആദ്യപടി. തുടർന്നു ഫീസ് അടയ്ക്കുകയും അപേക്ഷ നൽകുകയും വേണം. വിരലടയാളവും മുഖചിത്രവും പകർത്തുന്ന പ്രക്രിയയാണ് അടുത്തഘട്ടം. നടപടികൾ പൂർത്തിയാക്കിയാൽ തപാൽവകുപ്പ് വഴി കാർഡ് കൈപ്പറ്റാനാകും.

വിദേശികളായ അപേക്ഷകർക്കും വേഗം കാർഡുകൾ മാറ്റി നൽകും. അപേക്ഷകർക്ക് കാലാവധിയുള്ള വീസ വേണം എന്നതാണ് ഇതിനുള്ള നിബന്ധന. വിസയെ അടിസ്ഥാനമാക്കിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

വിദേശികൾക്കും ജി.സി.സി പൗരന്മാർക്കും അപേക്ഷ നൽകുന്ന ദിവസംതന്നെ പുതിയ കാർഡ് ലഭിക്കും. നഷ്ടപ്പെട്ടതോ കേടായതോ ആയ കാർഡുകൾമാറ്റി നൽകുകയും ചെയ്യും. സ്വദേശികൾക്ക് രണ്ടുതരം കാർഡുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 5 വർഷം കാലാവധിയുള്ള കാർഡാണു വേണ്ടതെങ്കിൽ 100ദിർഹം ഫീസ് നൽകിയാൽ മതി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed