മലയാളി വിദ്യാർത്ഥിനി സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു
ജിദ്ദ : ജിദ്ദയിൽ മലയാളി വിദ്യാർത്ഥിനി സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചു. കെ.എം.സി.സി കൊടുവള്ളി മണ്ധലം പ്രസിഡണ്ടും അൽ ശർഖ് ഫർണിച്ചർ മാനേജിംങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ് കളരാന്തിരിയുടെ മകൾ ഫിദ അബ്ദുൽ ലത്തീഫ് (14) ആണ് ജിദ്ദ റിഹേലിയിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചത്.
കൊടുവള്ളി കെ.എം.സി.സി കുടുംബ സംഗമത്തിനിടെയാണ് അപകടം നടന്നത്. കുട്ടികൾ ഒരുമിച്ച് സ്വിമ്മിംഗ് പൂളിൽ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് കുട്ടി പൂളിൽ മുങ്ങി മരിച്ചത്.

