പ്രതി­രോ­ധ മേ­ഖലയി­ലെ­ പങ്കാ­ളി­ത്തം ശക്തമാ­ക്കി­ ഇന്ത്യയും യു­.എ.ഇയും


അബുദാബി : പ്രതിരോധ രംഗങ്ങളിലെ പങ്കാളിത്തം സുശക്തമാക്കി ഇന്ത്യയും യു.എ.ഇയും. ഇതിന്റെ ഭാഗമായുള്ള സംയുക്ത നാവികാഭ്യാസമായ ഗൾഫ് സ്റ്റാർ ഒന്നിന്റെ പ്രവർത്തനങ്ങൾ‍ക്കായി ഇന്ത്യൻ നാവികസേനയുടെ രണ്ട് പടക്കപ്പലുകൾ അബുദാബി സായിദ് തുറമുഖത്ത് നങ്കൂരമിട്ടു. ഏതുതരം മിസൈൽ ആക്രമണങ്ങളെയും നേരിടാൻ കെൽ‍പ്പുള്ള ഐ.എൻ‍.എസ് ഗോമതിയും ഐ.എൻ.എസ് കൊൽക്കത്തയുമാണ് അബുദാബി തീരത്തെത്തിയിരിക്കുന്നത്. യു.എ.ഇ. നാവിക സേനയുമായി യോജിച്ചുള്ള വ്യോമാഭ്യാസം മാർച്ച് 20 മുതൽ 22 വരെ നടക്കും. 

അബുദാബി മിനാ സായിദ് തുറമുഖത്തെത്തിയ ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇന്ത്യൻ സ്ഥാനപതി നവ്ദീപ്‌സിംങ് സൂരി സന്ദർശിച്ചു. സമുദ്രമേഖലയിൽ പരസ്പര സഹകരണത്തോടെയുള്ളപരിശീലനം സംഘടിപ്പിക്കാനായതിൽ ആഹ്ലാദമുണ്ടെന്ന് നവ്ദീപ് സിംങ് സൂരി അറിയിച്ചു. സംയുക്ത പരിശീലനം ഇരുരാജ്യങ്ങളിലെയും നാവിക പരിശീലന മികവും രാജ്യാന്തര സൗഹൃദവും മെച്ചപ്പെടുത്താൻ സഹായിക്കും. ഐ.എൻ.എസ് കൊൽക്കത്തയും ഐ.എൻ.എസ് ഗോമതിയും തന്ത്രപ്രധാനമായ യുദ്ധനയ പരിശീലനങ്ങളും കഴിവുകളും യു.എ.ഇ നാവികരുമായി പങ്കുവയ്ക്കും. ഇന്ത്യ−-യുഎ.ഇ നാവിക സഹകരണം ശക്തിപ്പെടുത്തുന്നതിന് പരസ്പര സഹകരണത്തോടെയുള്ള പരിശീലനാഭ്യാസങ്ങളിലൂടെ ശക്തമായ അടിത്തറ സ്ഥാപിക്കുമെന്നും ഗൾഫ്−-ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷാ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും സ്ഥാനപതി നവ്ദീപ് സിംങ് സൂരി അറിയിച്ചു. 

രണ്ടു നാവിക കപ്പലുകളുടെ സന്ദർശനം ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ ഉന്നത തലത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായുണ്ടായ പരസ്പര ധാരണയുടെ ഭാഗമാണ്. പ്രതിരോധ മേഖലയിലെ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിന് ഉന്നതതല സന്ദർശനം, സംയുക്ത പരിശീലനം, വ്യായാമങ്ങൾ, പങ്കാളിത്തം, പ്രതിരോധ പ്രദർശനങ്ങൾ, കപ്പൽ സന്ദർശനങ്ങൾ, പോർട്ട് കോളുകൾ എന്നിവയിലൂടെ യാഥാർഥ്യമാക്കാനാവും. ഇന്ത്യയും യു.എ.ഇയും പ്രതിരോധ സഹകരണത്തിനുള്ള ഉടന്പടി 2014 ൽ പുതുക്കിയതായും ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട് ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ വികസിച്ചതായും സ്ഥാനപതി നവ്ദീപ് സിംങ് സൂരി വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed