റെന്റ് എ കാർ കടകളിൽ സന്പൂർണ സൗദിവൽക്കരണം പ്രാബല്യത്തിൽ
ജിദ്ദ : സൗദി അറേബ്യയിലെ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന റെന്റ്− എ− കാർ കടകളിൽ സന്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ. പൊതുഗതാഗത അതോറിറ്റിയുടെ കൂടി സഹകരണത്തോടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന തീരുമാനപ്രകാരം ഈ മേഖലയിലെ അക്കൗണ്ടിംഗ്്, സൂപ്പർവൈസിംഗ്, സെയിൽസ്, റെസിപ്റ്റ് ആൻഡ് ഡെലിവറി തുടങ്ങിയ ജോലികൾ ഇന്ന് മുതൽ മുതൽ സൗദി യുവതി യുവാക്കൾക്ക് മാത്രമായിരിക്കും.
രാജ്യത്തെ എല്ലാ പ്രദേശങ്ങൾക്കും ഇത് ബാധകമായിരിക്കും. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന മേഖലയിൽ ഇതുവരെ സ്വദേശികളുടെ അനുപാതം വളരെ കുറവായിരുന്നു. റെന്റ് എ കാർ കടകളിലെ തൊഴിൽ പരിശീലനാർത്ഥം അപേക്ഷകർക്ക് വേണ്ടി മാനവ ശേഷി വികസന ഫണ്ട് നടത്തുന്ന ദറൂബ് വഴി സൗജന്യ ഇലക്ട്രോണിക് കോഴ്സുകൾ ഏർപ്പെടുത്തി. ഈ രംഗത്തെ തൊഴിലുടമകൾക്ക് വേണ്ടി ഉത്തേജന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം റെന്റ് എ കാർ കടകളിലെ ജോലി സ്വദേശി തൊഴിലന്വേഷകർക്ക് ആകർഷകമാകുമോ എന്ന ആശങ്ക വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. ഇത്തരം കടകൾ പൊതുവെ രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നവയാണ്. ആകർഷകമായ വേതന വ്യവസ്ഥകളും ഭൂരിഭാഗം കടകളിലും ഉണ്ടായെന്നു വരില്ല. അവധി ദിവസങ്ങളും കുറവാണ്. പെരുന്നാൾ അവധികൾ ഇത്തരം കടകളുടെ കൂടി സീസൺ ആയതിനാൽ ആ സമയങ്ങളിൽ ജീവനക്കാർക്ക് അവധി ലഭിക്കാനും ബുദ്ധിമുട്ടാണ്. ഇത്തരം കാരണങ്ങളാൽ പ്രാപ്തരായവരെ ജോലിയ്ക്ക് ലഭിക്കാൻ പ്രയാസമാണെന്നാണ് റിപ്പോർട്ട്. ഇത്തരം സാഹചര്യങ്ങളിൽ സന്പൂർണ സ്വദേശിവൽക്കരണം റെന്റ് എ കാർ ബിസിനസ്സിനെ എത്രത്തോളം ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
തൊഴിലന്വേഷകരെ വിവിധ തൊഴിലുകൾക്ക് യോഗ്യരാക്കുന്നതിനുള്ള സാങ്കേതികവും മറ്റുമായ പരിശീലനങ്ങൾ, ഇലക്ട്രോണിക് സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പരിശീലനം, സ്വന്തമായ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കു സാന്പത്തികമായ പിന്തുണ, ദേശീയ തൊഴിലുറപ്പ് പദ്ധതി, തൊഴിൽ അപേക്ഷകരെയും തൊഴിലുടമകളെയും പരിചയപ്പെടുത്തുന്നതിനുള്ള സംഗമങ്ങൾ, സ്വയം തൊഴിൽ സപ്പോർട്ട് പദ്ധതി, വിദൂര തൊഴിൽ പദ്ധതി തൊഴിൽ തദ്ദേശവൽക്കരണ തീരുമാനങ്ങൾ നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ എന്നിവയും സ്വദേശിവൽകരണം ഫലപ്രദമാക്കുന്നതിനായി ഭരണകൂടം ഏർപ്പെടുത്തിയ നീക്കങ്ങളാണ്.

