രാജ്യാന്തര സന്തോഷ ദിനം ആചരിക്കാനൊരുങ്ങി ദുബൈ
ദുബൈ: രാജ്യം മാർച്ച് 20−ന് രാജ്യാന്തര സന്തോഷ ദിനം ആചരിക്കാനൊരുങ്ങുന്പോൾ യാത്രികരെ സന്തോഷിപ്പിക്കാൻ നിരവധി പദ്ധതികളുമായി ദുബൈ ആർ.ടി.എ. ദുബൈയിലേക്ക് എത്തുന്ന നൂറ്് സന്ദർശകർക്ക് ദുബൈ വിമാനത്താവളത്തിൽനിന്ന് താമസയിടത്തേക്ക് സൗജന്യയാത്രയാണ് ഇതിലൊന്നെന്ന് ദുബൈ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ മതർ അൽ തായർ അറിയിച്ചു.
ജീവനക്കാർ, ഇടപാടുകാർ, യാത്രികർ എന്നിവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി സമ്മാനങ്ങളും നൽകും. ഹത്ത ഡാമിലേക്ക് സൗജന്യ യാത്ര, ഹാപ്പിനസ് ബസ്സിൽ സൗജന്യ സവാരി എന്നിവയും ഇതിൽ ഉൾപ്പെടും. രാജ്യത്ത് താമസിക്കുന്നവർക്ക് സന്തോഷവും നല്ല ജീവിതവും ഉറപ്പുവരുത്താനായി ഭരണാധികാരികൾ ന
ടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സന്തോഷദിനാഘോഷം എന്നും അൽ തായർ പറഞ്ഞു. ജീവനക്കാർക്കായി 1600 ചോക്ലേറ്റ് പാക്കറ്റുകൾ, 2500 പേർക്ക് ഹാലാ ഫോൺ കാർഡ്, ബസ് ഡ്രൈവർമാർക്ക് ഭക്ഷണം എന്നിവ ഉൾപ്പെടെ നിരവധി സന്തോഷ പദ്ധതികളും ആർ.ടി.എയുടെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

