ദു­ബൈയിൽ കൂ­ടു­തൽ‍ റസ്റ്റോ­റന്റു­കളും കഫേ­കളും നടത്തു­ന്നത് ഇന്ത്യക്കാ­രും പാ­കി­സ്ഥാ­നി­കളും


ഷാർജ : 30 ലക്ഷം ജനസംഖ്യയുള്ള ദുബൈ എമിറേറ്റിൽ‍ ഏറ്റവും കൂടുതൽ‍ റസ്റ്റോറന്റുകളും കഫേകളും നടത്തുന്നവർ‍ ഇന്ത്യക്കാരും പാകിസ്ഥാനികളും ഈജിപ്തുകാരുമാണെന്ന് റിപ്പോർട്ട്.  അതുകഴിഞ്ഞാൽ ബ്രീട്ടീഷുകാരും ലെബനോനികളും കുവൈത്തികളും ജോർ‍ദ്ദാൻകാരും അമേരിക്കകാരും സൗദികളും സിറിയക്കാരുമാണ് ഏറ്റവും കൂടുതൽ‍ ഭക്ഷണ ശാലകൾ‍ നടത്തുന്നത്.

ദുബൈയിൽ‍ ഏറ്റവും കടുത്ത മത്സരമുള്ള വ്യവസായങ്ങളിലൊന്നാണിത്. ദുബൈയിൽ‍ 6,802  റസ്‌റ്റോറന്റുകളും കഫേകളുമാണ് ഉള്ളത്്. 441 ദുബൈ നിവാസികൾ‍ക്കും അതിലേറെ വരുന്ന സന്ദർ‍ശകർ‍ക്കും ശരാശരി ഒരു ഭക്ഷണശാല എന്ന തോതിലാണ്. റസ്‌റ്റോറന്റുകളുടേയും കോഫി ഷോപ്പുകളുടേയും എ
ണ്ണത്തിൽ‍ വൻ കുതിപ്പുണ്ടായിട്ടുണ്ട്. ന്യൂ ദുബൈ, ബുർ‍ജ് ഖലീഫ, അൽ‍ കറാമ, അയാൽ‍ നാസർ‍, അൽ‍ ബഷാറ വൺ‍, ജുമൈറ വൺ, അൽ‍ മുറാഖബാത്ത് എന്നീ മേഖലകളിലാണ് ദുബൈയിലെ മൊത്തം ഭക്ഷണശാലകളുടേയും മൂന്നിലൊന്നും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ‍ മാത്രം 2,265 റസ്റ്റേറന്റുകളും കഫേകളുമുണ്ട്. 50 മുതൽ‍ 150 ദിർ‍ഹം വരെ യു.എ.ഇ നിവാസികൾ‍ വീടിന് പുറത്ത് ഭക്ഷണം കഴിക്കാൻ‍ ചിലവാക്കുന്നുവെന്നാണ് കണ്ടെത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed