ടോ­ക്യോ­ ഒളി­ന്പി­ക്​സ്​: ഹലാൽ‍ ഭക്ഷണത്തി­ന്റെ­ മേ­ൽ­നോ­ട്ടം റാ­ബി­ത്തയ്ക്ക്


റിയാദ് : ടോക്യോ ഒളിന്പിക്സിൽ ഹലാൽ‍ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മക്ക ആസ്ഥാനമായ മുസ്്ലിം വേൾ‍ഡ് ലീഗ് (റാബിത്ത). ഇതുസംബന്ധിച്ച കരാറിൽ റാബിത്ത സെക്രട്ടറി ജനറൽ‍ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ‍ കരീം അൽ‍ഈസയും ജാപ്പനീസ് അധികൃതരും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. അന്താരാഷ്ട്ര മുസ്്ലിം സമൂഹത്തിന് റാബിത്ത നൽ‍കുന്ന പിന്തുണയുടെയും സാമൂഹിക സേവനത്തിെൻറയും ഭാഗമായാണ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്ന് ഒപ്പുവെക്കൽ‍ ചടങ്ങിന് ശേഷം സെക്രട്ടറി ജനറൽ‍ പറഞ്ഞു. 

ജപ്പാൻ തലസ്ഥാനമായ ടോക്യോവിൽ 2020ൽ‍ നടക്കുന്ന ഒളിന്പിക്സിൽ പെങ്കടുക്കാനെത്തുന്ന താരങ്ങൾക്കും അധികൃതർക്കും റാബിത്ത നിർദ്‍ദേശിക്കുന്ന നിബന്ധനകൾ‍ക്ക് വിധേയമായി ഹലാൽ‍ ഭക്ഷണം ഉറപ്പാക്കുമെന്ന് ജപ്പാൻ അധികൃതർ‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed