സൗ­ദി­ക്കെ­തി­രെ­യു­ള്ള മി­സൈൽ‍ ആക്രമണത്തെ­ അപലപി­ച്ച് ഐക്യരാ­ഷ്ട്രസഭ


റിയാദ് : സൗദിക്കെതിരെയുള്ള ഹൂതികളുടെ മിസൈൽ‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. സിവിലിയന്‍മാരെ ലക്ഷ്യമാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾ‍ക്ക് നിരക്കാത്തതാണെന്ന് യു.എൻ രക്ഷാസമിതി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം രക്ഷാസമിതി യോഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹൂതികളുടെ നിലപാടിനെ അപലപിച്ചത്. ഡിസംബർ‍ 19നും ഫെബ്രുവരി 14നും സൗദിയിലെ സിവിലിയൻ മേഖലയാണ് ഹൂതികൾ‍ മിസൈൽ‍ ആക്രമണത്തിൽ‍ ലക്ഷ്യമാക്കിയത്. 

ഇത് അന്താരാഷ്ട്ര നിയമങ്ങൾ‍ക്ക് വിരുദ്ധമാണെന്നും യമനിൽ‍ സഖ്യസേനയും ഐക്യരാഷ്ട്രസഭയും നടത്തി വരുന്ന ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾ‍ തുടരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പറഞ്ഞ യു.എൻ സൗദിയും യു.എ.ഇയും ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. രണ്ട് ബില്യൻ ഡോളർ‍ യെമൻ സെൻ‍ട്രൽ‍ ബാങ്കിൽ‍ സൗദി നിക്ഷേപിച്ചത് ഇതിന്റെ മികച്ച ഉദാഹരണമാണെന്നും രക്ഷാ സമിതി ചൂണ്ടിക്കാട്ടി.

അതേസമയം ഹൂതി വിഘടനവാദികൾ‍ കുട്ടികളെ നിർ‍ബന്ധിച്ച് സൈന്യത്തിൽ‍ ചേർ‍ക്കുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങൾ‍ തുടരാൻ‍ അനുവദിക്കരുത്. ഹൂതികൾ‍ക്ക് ഇറാൻ നൽ‍കുന്ന പിന്തുണയെയും രക്ഷാസമിതി പ്രസ്താവന അപലപിച്ചു. ഹൂതികൾ‍ക്ക് ആയുധം നൽ‍കുന്നത് ഇറാൻ നിർ‍ത്തിവെക്കണമെന്നും ഐക്യരാഷ്ട്ര പ്രതിനിധികൾ‍ക്ക് പരിശോധനക്ക് അവസരം നൽ‍കണമെന്നും രക്ഷാസമിതി അഭ്യർ‍ത്ഥിച്ചു. രക്ഷാസമിതിയുടെ 2216 കരാർ‍ അനുസരിച്ച് യെമനിൽ‍ പ്രശ്നപരിഹാരത്തിന് തയ്യാറാവണമെന്നും പ്രസ്താവനയിൽ‍ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed