സൗ­ദി­യിൽ‍ രാ­ത്രി­ നമസ്കാ­രങ്ങൾ‍­ക്കി­ടയി­ലെ­ ഇടവേ­ള വർ‍­ദ്ധി­പ്പി­ക്കണമെ­ന്ന് നി­ർ­ദ്ദേ­ശം


ജിദ്ദ : സൗദിയിൽ‍ രാത്രി നമസ്കാരങ്ങൾ‍ക്കിടയിലെ ഇടവേള വർ‍ദ്ധിപ്പിക്കണമെന്ന് ആവശ്യം. രാത്രി നിർ‍വ്വഹിക്കുന്ന മഗ്‍രിബ്, ഇഷാ നിസ്കാരങ്ങൾ‍ക്കിടയിൽ‍ നിലവിൽ‍ ഏതാണ്ട് ഒന്നര മണിക്കൂർ‍ ആണ് ഇടവേളയുള്ളത്. പ്രധാന നഗരങ്ങളിൽ‍ ഇത് രണ്ട് മണിക്കൂറാക്കി വർ‍ദ്ധിപ്പിക്കണം എന്നാണ് ശൂറാ കൗൺസിൽ‍ അംഗങ്ങളുടെ നിർദ്‍ദേശം. ഇരുപത്തിയഞ്ചോളം കൗൺസിൽ‍ അംഗങ്ങൾ‍ ഒപ്പിട്ട നിർ‍ദ്ദേശം ചൊവ്വാഴ്ച ചേരുന്ന  കൗൺ‍സിൽ‍ ചർ‍ച്ച ചെയ്യും. വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിർദ്‍ദേശം പരിഗണിക്കുന്നത്. രണ്ട് നമസ്‍കാരങ്ങൾ‍ക്കിടയിൽ‍ കൂടുതൽ‍ സമയം ലഭിക്കുന്നത് വിശ്വാസികൾ‍ക്ക് കൂടുതൽ‍ സൗകര്യമാകുമെന്ന് നിർദ്‍ദേശം മുന്നോട്ടു വെച്ചവർ‍ പറയുന്നു. നമസ്കാര സമയത്ത് കടകൾ‍ അടയ്ക്കണമെന്ന നിയമം ഉള്ളതിനാൽ‍ കൂടുതൽ‍ സമയം ലഭിക്കുന്നത് കച്ചവടക്കാർ‍ക്കും ഉപഭോക്താക്കൾ‍ക്കും പ്രയോജനപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവിൽ‍ റമദാൻ മാസത്തിൽ‍ ഇങ്ങനെ രണ്ടു മണിക്കൂർ‍ അനുവദിച്ചിട്ടുള്ള ഇടവേള രണ്ടര മണിക്കൂർ ആക്കി വർ‍ദ്ധിപ്പിക്കാനും അംഗങ്ങൾ‍ നിർ‍ദ്ദേശിച്ചു. ഇതേക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമേ കൗൺ‍സിൽ‍ തീരുമാനം എടുക്കുകയുള്ളൂവെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed