വി­ദേ­ശ ക്രെ­ഡി­റ്റ് കാ­ർ‍­ഡി­ലൂ­ടെ­ ദി­ർ‍­ഹത്തിൽ‍ ഇടപാട് നടത്തു­ന്പോൾ‍ ഇനി­ പ്രത്യേ­ക ചാ­ർ‍­ജ്


ദുബൈ : യു.എ.ഇ.യിെലത്തുന്ന വിദേശികൾ അവരുടെ രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇവിടെ ദിർഹത്തിൽ ഇടപാട് നടത്തുന്നതിന് ഇനി മുതൽ പ്രത്യേക ചാർ‍ജ്‌. ഇപ്രകാരം ഇടപാട് നടത്തുന്നവർക്ക് ഇനി മുതൽ 1.15 ശതമാനം ചാർജ് കൂടുതലായി നൽകേണ്ടി വരും. 

പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡിയാണ് ഈ പരിഷ്കാരം ആദ്യമായി പ്രഖ്യാപിച്ചത്. മാർച്ച് എട്ടിന് പുതിയ വ്യവസ്ഥ നിലവിൽ വന്നു. അതാത് രാജ്യത്തെ കറൻസിയിൽ തന്നെ ഇടപാട് നടത്തുന്നതായിരിക്കും ഉചിതമെന്ന് ബാങ്ക് പ്രസ്താവനയിൽ ഇടപാടുകാരെ അറിയിച്ചു. അന്താരാഷ്ട്ര ഇ-കോമേർസ് വെബ്സൈറ്റുകളും വ്യാപാരികളും ദിർഹത്തിൽ തന്നെ ഇടപാടുകൾ നടത്താമെന്ന് പറയുമെങ്കിലും ഫലത്തിൽ കൂടുതൽ തുകയാണ് ഇതുവഴി നൽകേണ്ടിവരുന്നതെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. മൂന്ന് ശതമാനമാണ് പ്രോസസിംഗ് ഫീസായി ഈടാക്കുന്നത്. എന്നാൽ പ്രാദേശിക കറൻസിയിലേക്ക് മാറ്റുന്പോൾ ഈ തുക ഏഴ് ശതമാനം വരെയാവും. ഈ അധികഭാരം ഒഴിവാക്കാൻ കാർഡ് എടുത്ത രാജ്യത്തെ കറൻസിയിൽ വ്യാപാരം നടത്തുന്നതാണ് ഉചിതമെന്ന് ബാങ്ക് പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed