ക്രൂഡ് ഓയിൽ‍ കടലിൽ‍ നി­ന്നു­തന്നെ­ കയറ്റു­മതി­ചെ­യ്യും


റിയാദ് : ചെങ്കടലിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ കടലിൽ നിന്നുതന്നെ കയറ്റുമതി ചെയ്യാനുള്ള  നിർമ്മാണ ജോലി അന്തിമ ഘട്ടത്തിലാണെന്ന് സൗദി പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. വിഷൻ 2030ന്റെ ഭാഗമായി പോർട്ട് അതോറിറ്റി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ഇത്. കടലിൽ നിന്ന് നേരിട്ട് കയറ്റുമതി ചെയ്യുന്നതിനാൽ ചിലവ് കുറയ്ക്കാൻ കഴിയും.

ചെങ്കടലിൽ യാന്പ് കിംഗ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിനും കൊമേഴ്സ്യൽ പോർട്ടനും അടുത്ത ചെങ്കടലിലാണ് വിശാല സൗകര്യങ്ങളോടെ പെട്രോൾ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുന്നത്. 

വിദേശ രാജ്യങ്ങളിലേയ്ക്ക് കപ്പലുകളിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിന് മറ്റ് കപ്പലുകളിലേയ്ക്ക് എണ്ണ നേരിട്ട് മാറ്റാൻ ഇത് സഹായിക്കും.

സാന്പത്തിക ലാഭവും എണ്ണ കപ്പലുകളിൽ വേഗം ഉൽപ്പന്നം നിറയ്ക്കുന്നതിനും ഈ പദ്ധതി സഹായകമാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വർഷം ഒരു കോടി 40 ലക്ഷം ഡോളർ ലാഭം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോർട്ട് അതോറിറ്റി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed