സൗദി വിമാനത്താവളത്തിലും സ്വദേശിവൽക്കരണം
ജിദ്ദ : സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നു. വിവിധ വിമാന കന്പനി ഏജൻസികൾ, ഗ്രൗണ്ട് സപ്പോർട്ട് സർവ്വീസ് ക
ന്പനി എന്നിവിടങ്ങളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് എയർപോർട്ട് ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല അൽറൈമി വിദേശ വിമാന കന്പനികളോട് ആവശ്യപ്പെട്ടു.
നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൗദിവൽക്കരണ സമിതിയും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് എയർപോർട്ടിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. യോഗ്യരായ സ്വദേശിയുവാക്കൾക്ക് എയർപോർട്ടുകളിൽ ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് എയർപോർട്ട് അഡ്മിനിസ്ട്രേഷൻ വക്താവ് തുർക്കി അൽ ദീബ് പറഞ്ഞു.
എയർപോർട്ടിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ചെയ്യുന്ന 1500 വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ വിദേശ കന്പനികൾക്ക് നിർദ്ദേശം നൽകി.
വിദേശികൾക്കു പകരം എത്രയും വേഗം സൗദികളെ നിയമിക്കണമെന്നും ഇതേ കുറിച്ചുള്ള റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്നും അബ്ദുല്ല
അൽറൈമി എയർപോർട്ടിൽ പ്രവർത്തിക്കുന്ന കന്പനികളോട് ആവശ്യപ്പെട്ടു.
ജിദ്ദ സൗദിവൽക്കരണകമ്മിറ്റിയുമായും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും സഹകരിച്ച് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കന്പനികളിൽ
പരിശോധനകൾ നടത്തുമെന്നും സൗദിവൽക്കരണവുമായി ബന്ധപ്പെട്ട ഉത്തരവുകളും നിർദ്ദേശങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച സർക്കുലറിൽ പറയുന്നു.

