മൂന്ന് മാസത്തിനിടെ യു.എ.ഇയിൽ നിന്നും ഇന്ത്യക്കാർ അയച്ചത് 1480 കോടി ദിർഹം
ദുബൈ : യു.എ.ഇയിൽ നിന്ന് പ്രവാസികൾഏറ്റവും കൂടുതൽ പണം അയക്കുന്നത് ഇന്ത്യയിലേയ്ക്ക്. മൂന്നു മാസത്തിനിടെ 1,480 കോടി ദിർഹമാണ് ഇന്ത്യക്കാർ സ്വന്തം നാട്ടിലേയ്ക്ക് അയച്ചത്. മുൻ വർഷത്തെക്കാൾ പണമൊഴുക്ക് വർദ്ധിച്ചതായും റിപ്പോർട്ടുണ്ട്. സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് 2017 അവസാന പാദത്തിൽ യു.എ.ഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് അയച്ചത് 4,320 കോടി ദിർഹം. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 100 കോടി ദിർഹമിന്‍റെ വർദ്ധന. ഇതിൽ ഏറ്റവും കൂടുതൽ പണമൊഴുക്കുണ്ടായത് ഇന്ത്യയിലേക്കാണെന്നും വ്യക്തമാക്കുന്നു.
പാകിസ്ഥാനികളാണ് പണം അയക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നു മാസത്തിനിടെ പാകിസ്ഥാനിലേക്ക് അയച്ചത് 410 കോടി ദിർഹമാണ്. 310 കോടി ദിർഹ
മുമായി ഫിലിപ്പീൻസുകാരാണ് മൂന്നാം സ്ഥാനത്ത്. ശക്തമായ കറൻസി ഡോളറാണെങ്കിലും പണം അയക്കുന്നതിൽ നാലാം സ്ഥാനമേ അമേരിക്കക്കാർക്കുള്ളൂ. ഈജിപ്ത്, ഇംഗ്ലണ്ട്, ബംഗ്ലദേശ് എന്നീ രാജ്യങ്ങക്കാരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. മൊത്തം തുകയുടെ 70 ശതമാനം പണമൊഴുക്കുണ്ടായതും ഈ ഏഴു രാജ്യങ്ങളിലേക്കാണ്. വിനിമയ നിരക്കിലെ ആനുകൂല്യമാണ് പണമൊഴുക്ക് വർദ്‍ധിക്കാൻ ഇടയായതെന്നാണ് വിലയിരുത്തൽ.

