മാ­നദണ്ധങ്ങൾ‍ പാ­ലി­ക്കാ­ത്ത സ്‌കൂ­ളു­കൾ‍­ക്ക് സൗ­ദി­യിൽ‍ പ്രവർ‍­ത്തനാ­നു­മതി­യി­ല്ല


റിയാദ് : സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാനദണ്ധങ്ങൾ‍ പാലിക്കാത്ത സ്‌കൂളുകൾ‍ക്ക് അടുത്ത അദ്ധ്യയന വർ‍ഷം മുതൽ‍ പ്രവർ‍ത്തനാനുമതി നൽ‍കില്ലെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വിദ്യാലയങ്ങൾ‍ക്കല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളിൽ‍ പ്രവർ‍ത്തിക്കുന്ന ‍ സ്വകാര്യ സ്‌കൂളുകളും ഇന്റർ‍നാഷണൽ‍ സ്‌കൂളുകളും ഉൾ‍പ്പെടെ നിരവധി സ്‌കൂളുകൾ‍ സൗദി അറേബ്യയിലുണ്ട്. വിദ്യാർത്‍ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ രണ്ടുവർ‍ഷംമുന്പുതന്നെ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകൾ‍ക്കുള്ള മാർ‍ഗനിർ‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ കെട്ടിടം കണ്ടെത്തുന്നതിന് രണ്ടുവർ‍ഷം സമയവും അനുവദിച്ചിരുന്നു. 

സ്വകാര്യകെട്ടിടങ്ങൾ‍ സ്‌കൂൾ‍ കെട്ടിടങ്ങളാക്കി മാറ്റുന്നതിന് തത്്വീർ‍ കന്പനിയുമായി സഹകരിച്ച് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. ഇത്തരത്തിലുള്ള 1412 സ്‌കൂളുകൾ‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വിലയിരുത്തി 49 പോയിന്റിൽ‍ കുറവുള്ള സ്‌കൂളുകൾ‍ക്ക് ഒരു വർ‍ഷം സാവകാശം അനുവദിക്കും. 50 മുതൽ‍ 80 പോയിന്റുള്ള സ്‌കൂളുകൾ‍ക്ക് രണ്ടുവർ‍ഷം പ്രവർ‍ത്തനാനുമതി നൽ‍കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇവിടങ്ങളിൽ‍ പുതിയ വിദ്യാർത്‍ഥികൾ‍ക്ക് പ്രവേശനം അനുവദിക്കില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed