സൗ­ദി­യിൽ മാ­രത്തോണിൽ പങ്കെ­ടു­ത്തത് രണ്ടാ­യി­രത്തോ­ളം വനി­തകൾ


റിയാദ് : ചരിത്രത്തിൽ ആദ്യമായി സൗദിയിൽ വനിതകൾക്ക് പൊതുവീഥിയിൽ ഓട്ട മത്സരം സംഘടിപ്പിച്ചു. കിഴക്കൻ സൗദിയിൽ പെടുന്ന കാർഷിക പ്രധാനമായ അൽഹസ്സ നഗരത്തിലായിരുന്നു മത്സരം. അൽഹസ്സ കുതിക്കുന്നു  എന്ന നാമധേയത്തിൽ അരങ്ങേറിയ   വനിതകൾക്കായുള്ള മാരത്തോണിൽ വിവിധ പ്രായത്തിൽപെട്ട രണ്ടായിരത്തോളം വനിതകളാണ് ആവേശപൂർവം പങ്കെടുത്തത്. 

മൂന്ന്  കിലോമീറ്ററായിരുന്നു നിശ്ചിതദൂരം. ഇത്രയും ദൂരം പതിനഞ്ചുമിനിറ്റിൽ പിന്നിട്ട മസ്ന അൽനസ്സാർ എന്ന സ്വദേശി ഒന്നാം സ്ഥാനം നേടി. അമേരിക്കൻ, തായ്‌വാൻ താരങ്ങളെ  പിന്നിലാക്കിയാണ് മസ്ന ഒന്നാം സ്ഥാനത്ത് ഓടിയെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed