പ്രഭാഷണം സംഘടിപ്പിച്ചു


മനാമ: ‘ഖുർആൻ ജീവിതത്തിൽ’ എന്ന വിഷയത്തിൽ ദാറുൽ ഈമാൻ കേരള വിഭാഗം റിഫ ഏരിയ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സാജിദ് നരിക്കുനി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അഹമദ് റഫീഖ് സ്വാഗതം പറഞ്ഞു.

മാനവ രാശിയുടെ വെളിച്ചത്തിനായി വിശുദ്ധ ഖുർ‍ആൻ‍ പഠിക്കാനും അതിന്റെ സന്ദേശങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനും അതുവഴി ശാന്തിയും സമാധാനവും കൈവരിക്കാനും സാധിക്കേണ്ടതുണ്ടെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച സഈദ് റമദാൻ‍ നദ്−വി വ്യക്തമാക്കി. 

തിന്മയ്ക്കെതിരെ നന്മയുടെ ഭാഗത്ത് നിൽക്കാനും അധർ‍മ്മത്തിനും അനീതിക്കുമെതിരെ നീതിയുടെ ഓരം ചേർ‍ന്ന് പോകാനുമാണ് ഖുർ‍ആൻ ഓർ‍മ്മപ്പെടുത്തുന്നതെന്നും, ജീവിതത്തിൽ‍ ദിവസവും ഉണ്ടാകുന്ന സമസ്യകളുടെ പൂരണവും ഖുർ‍ആൻ നിർവ്വഹിക്കുന്നുവെന്നും, അനുവദനീയമായ കാര്യങ്ങളെക്കുറിച്ച് പറയുന്നതോടൊപ്പം നിഷിദ്ധമായവ വർജ്ജിക്കുവാനും, പരലോക മോക്ഷം കരസ്ഥമാക്കാനും ഖുർ‍ആൻ മാനവ സമൂഹത്തോട് പറയുന്നുവെന്നും, ഖുർ‍ആൻ ആഴത്തിൽ പഠിക്കാനും അതിന്റെ സന്ദേശങ്ങളനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും സാധ്യമായ രൂപത്തിൽ‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed