സൗ­ദി­യിൽ നി­ന്ന് നാട് കടത്തി­യത് ഒന്നര ലക്ഷത്തോ­ളം വി­ദേ­ശി­കളെ­


റിയാദ് : പൊതുമാപ്പ് കാലം തീർന്നതിന് ശേഷം കഴിഞ്ഞ നവംബർ 15ന് സൗദി അറേബ്യയിൽ ആരംഭിച്ച പരിശോധനകളിൽ. 620604 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന സൗദിയുടെ മുഖവാക്യം സാക്ഷാൽക്കരിക്കാനായി നടത്തിയ വ്യാപക പരിശോധനകളിലാണ് വിവിധ നിയമ ലംഘനങ്ങളുടെ പേരിൽകഴിഞ്ഞ വ്യാഴാഴ്ചക്കിടെ   ഇത്രയും പേർ പിടിയിലായത്. ഇവരിൽ 428827പേരാണ് താമസ നിയമലംഘകനങ്ങളുടെ പേരിൽ പിടിയിലായത്. 135510 പേർ അറസ്റ്റിലായത് തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിലും.

അതിർത്തികളിലൂടെ നുഴഞ്ഞു കയറിയ 8912 പേരിൽ 5882 പേർ യെമൻ പൗരന്മാരാണ്. 513 പേർ സൗദി അതിർത്തികളിലൂടെ   വിദേശത്തേക്ക് നുഴഞ്ഞു കയറുന്നതിനിടയിലും പിടിയിലായി. നിയമലംഘകർക്ക് ഗതാഗത സൗകര്യങ്ങളും മറ്റും നൽകി സംരക്ഷിച്ച   കുറ്റത്തിന് 1212 പേർ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയ കുറിപ്പ് തുടർന്നു. അറസ്റ്റിലായവരിൽ 13704 വിദേശികളാണ് നിലവിൽ   നിയമ നടപടികൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇവരിൽ 2358 പേർ സ്ത്രീകളാണ്.

 ഇതിനകം സൗദിയിൽ നിന്ന്  നാടുകടത്തിയത് 147899 പേരെയാണ്. നിയമലംഘകരിൽ  87711 പേരുടെ ഫയലുകൾ ഇവർക്ക് വേണ്ട യാത്ര രേഖകൾക്കായി  അവരവരുടെ രാജ്യത്തിന്റെ നയതന്ത്ര സ്ഥാപനങ്ങളിലേക്ക് സമർപ്പിച്ചതായും മറ്റൊരു 97532 പേരുടെ യാത്രാ നടപടികൾ  പൂർത്തിയായിക്കൊണ്ടിരിക്കുകയുമാണെന്നും പറഞ്ഞു.

കഴിഞ്ഞ നാലു മാസങ്ങൾക്കിടെ തൊഴിൽ മന്ത്രാലയം മറ്റു നിരവധി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും  പങ്കാളിത്തത്തോടെയും 90070 റെയ്ഡുകൾ നടത്തിയതായി മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബൽഖൈൽ വിവരിച്ചു. തൊഴിൽ   നിയമലംഘകരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും പൊതുജനങ്ങളുടെ സഹകരണം അബൽഖൈൽ തേടി. ഇതിനായി പ്രത്യേക  ടെലിഫോൺ നന്പറും മൊബൈൽ ആപ്പുകളും ഏർപ്പെടുത്തിയതാണ് തൊഴിൽ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.

അതിനിടെ, വെള്ളിയാഴ്ച വൈകിട്ട് ദക്ഷിണ ജിദ്ദയിലെ ആട് മാർക്കറ്റിൽ നടത്തിയ പരിശോധനകളിൽ 65 പ്രവാസികളെ പിടികൂടി. തൊഴിൽ  നിയമങ്ങൾ ലംഘിച്ചും താമസരേഖകൾ ഇല്ലാതെയും ജോലി ചെയ്തിരുന്നവരും പിടിയിലായവരിൽ പെടും. മധ്യ സൗദിയിലെ ബുറൈദയിൽ    താമസസ്ഥലത്തു മദ്യ വാറ്റ് നടത്തിയിരുന്ന ഏതാനും പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ ഏഷ്യൻ വംശജർ ആണെന്ന്  മാത്രമാണ് അറിവായ വിവരം. നിരവധി കേനുകളിലും കുപ്പികളിലുമായി വിതരണത്തിനും ഉപഭോഗത്തിനുമായി തയാറാക്കിയ ലഹരി  പദാർത്ഥങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്.

ത്വായിഫിന് സമീപമുള്ള ഉൾനാടൻ പ്രദേശത്ത് ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ വിർച്യൂ പോലീസ് നടത്തിയ വേട്ടയിൽ   ആഫ്രിക്കൻ വംശജർ നടത്തിയിരുന്ന മദ്യശാല പിടിച്ചെടുക്കുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ജിദ്ദയിലെ വിവിധ ഏരിയകളിലും നടന്ന പരിശോധനകളിൽ സമാന കുറ്റങ്ങൾക്ക് ആഫ്രിക്കൻ വംശജരായ നിയമലംഘർ പിടിയിലായിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed