സൗ­ദി­യിൽ എട്ട് റോ­ഡു­കളിൽ വേ­ഗ പരി­ധി­ കൂ­ട്ടി­


റിയാദ് : രാജ്യത്തെ എട്ടു പ്രധാന റോഡുകളി ൽ വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി. കാറുകളുടെ കൂടിയ വേഗം മണിക്കൂറിൽ 140 കിലോമീറ്ററും ബസുകളുടേത് 100 കിലോമീറ്ററും ലോറികളുടേത് 80 കിലോമീറ്ററും ആയാണ് ഉയർത്തിയിരിക്കുന്നതെന്ന് പൊതുസുരക്ഷാ വകുപ്പിനു കീഴിലെ പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി കേണൽ സാമി അൽശുവൈരിഖ് അറിയിച്ചു.

ഇക്കാര്യം അറിയിച്ചുള്ള ബോർഡുകൾ റോഡുകളിൽ സ്ഥാപിക്കും. റോഡിൽ അനുവദനീയമായ കൂടിയ വേഗ പരിധിയാണ് ഇത് വ്യക്തമാക്കുന്നതെന്നും സാമി അൽശുവൈരിഖ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed