ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷിൽ ഈസ്റ്റർ ആചരിച്ചു


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: ലോകമെങ്ങുമുള്ള ക്രൈസ്തവർക്കൊപ്പം ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷിലും ഈസ്റ്റർ ദിനം ഭക്തിപൂർവ്വം ആചരിച്ചു. ഉയിർപ്പിന്റെ സ്മരണ പുതുക്കി നടന്ന പ്രത്യേക ആരാധനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മാനവരാശിക്ക് പുതിയ ജീവിതത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ഉയിർപ്പുതിരുനാൾ നൽകുന്നതെന്ന് അദ്ദേഹം തന്റെ ഈസ്റ്റർ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ചടങ്ങുകൾക്ക് സഭാ ഭാരവാഹികളും വിവിധ കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

article-image

േേ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed