സൗ­ദി­യിൽ വി­ദേ­ശി­കൾ നാ­ട്ടി­ലേ­ക്കയക്കു­ന്ന പണത്തിൽ ഇടി­വ്


ജിദ്ദ : സൗദിയിൽ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ‍ വലിയ തോതിൽ കുറവ് വന്നതായി റിപ്പോർട്ട്‌. പുതിയ സാന്പത്തിക പരിഷ്കാരങ്ങളും സ്വദേശീവൽക്കരണ നടപടികളുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. 2017 ലെ കണക്കനുസരിച്ച് സൗദിയിലെ വിദേശ തൊഴിലാളികൾ നാട്ടിലേക്കയച്ചത് 14,170 കോടി റിയാലാണ്. 

2016−ൽ ഇത് 15,190 കോടി റിയാലായിരുന്നു. 2016−നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നാട്ടിലേക്കയച്ച തുകയിൽ 1,024 കോടി റിയാൽ‍, അതായത് ഏഴ് ശതമാനം കുറഞ്ഞു. സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ റിപ്പോർട്ട്‌ പ്രകാരം 2010 മുതൽ 2016 വരെ വിദേശ തൊഴിലാളികൾ അയക്കുന്ന പണം കൂടിക്കൊണ്ടിരിക്കുകയായിരുന്നു. എട്ടു വർഷത്തിനിടയിൽ ആദ്യമായാണ്‌ റെമിറ്റൻസിൽ കുറവ് വരുന്നത്. വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്, ലെവി, അവശ്യ സാധനങ്ങളുടെ വില വർദ്ധനവ് തുടങ്ങി പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. 

You might also like

Most Viewed