അബു­ദാ­ബി­യിൽ അമി­ത വേ­ഗത്തി­നു­ള്ള പി­ഴ ശി­ക്ഷ കു­ത്തനെ­ കൂ­ട്ടി­


അബുദാബി : അബുദാബിയിൽ അമിത വേഗത്തിനുള്ള പിഴ കുത്തനെ കൂട്ടി. നിശ്ചിത വേഗപരിധി മണിക്കൂറിൽ 80 കവിഞ്ഞാൽ 3000 ദിർഹം പിഴ ചുമത്തും. ഇതിനു പുറമെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടാൻ ഒരു ബ്ലാക്ക് മാർക്ക് മതിയാകും വിധം 23 ബ്ലാക്ക് മാർക്ക് ലൈൻസൻസിൽ പതിക്കുകയാണ്  അമിതവേഗക്കാർക്കുള്ള ശിക്ഷ.

 രണ്ടുമാസത്തേയ്ക്ക് ഈ വാഹനം പിടിച്ചെടുക്കും. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗമാണ് മറികടന്നതെങ്കിൽ പിഴ 1500 ദിർഹവും ആറു ബ്ലാക്ക് മാർക്കുമാണ് ശിക്ഷ ലഭിക്കുക. ഈ വാഹനവും 15 ദിവസത്തേക്ക് പിടിച്ചെടുക്കും.  യു.എ.ഇയിൽ അമിതവേഗം മൂലമുണ്ടായ വാഹനാപകടങ്ങളിൽ 65 പേർ മരിക്കുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.

കഴിഞ്ഞ വർഷം വിവിധ എമിറേറ്റുകളിൽ ഉണ്ടായ അപകടങ്ങളിലാണ് ഇത്രയും ആളുകൾക്ക് ജീവൻ നഷ്ടമായത്. അമിതവേഗത്തിൽ ഓടിയ വാഹനങ്ങൾ മൂലമാണ് 65 ആളുകൾപോയവർഷം മരിക്കാൻ ഇടയായതെന്നു  ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കി. 

You might also like

Most Viewed