സൗ­ദി­യിൽ വേ­ഗപരി­ധി­ പാ­ലി­ക്കാ­ത്ത വാ­ഹനങ്ങൾ­ക്ക് 150 റി­യാൽ വരെ­ പി­ഴ


റിയാദ് : സൗദിയിൽ വാഹനം ഓടിക്കുന്പോൾ‍ നിശ്ചിത വേഗപരിധി പാലിച്ചില്ലെങ്കിൽ പിഴ. 100 റിയാൽ‍ മുതൽ 150 റിയാൽ‍ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്ന അതിനൂതന സാങ്കേതിക സംവിധാനം ട്രാഫിക് വിഭാഗത്തിന്റെ വാഹനങ്ങളിൽ സ്ഥാപിച്ചതായും അധികൃതർ അറിയിച്ചു.

സിഗ്നൽ മറികടക്കുന്നതും അമിത വേഗതയും അനായാസം കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാഹനത്തിനക്കു നടക്കുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ക്യാമറകളും ട്രാഫിക് അതോറിട്ടി പരീക്ഷണാടിസ്ഥാനത്തിൽ പ്രധാന നഗരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിയമങ്ങളിലും നടപടികളിലും മാറ്റം ഉണ്ടാകും.

നിലവിലുള്ള എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളുടെയും പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ പരിഷ്‌കരിക്കുമെന്ന് ട്രാഫിക് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. കൂടാതെ രാജ്യത്തെ പല റോഡുകളിലും നിലവിലുള്ള വേഗപരിധിയും പുനർനിശ്ചയം നടത്തുമെന്നും അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed