ഗോവ വിമാനത്താവളത്തിൽ പരിശീലനത്തിനിടെ മിഗ് 29 വിമാനം തീപിടിച്ച് തകർന്നു
പനജി : പരിശീലന പറക്കലിനിടെ, ഗോവ വിമാനത്താവളത്തിൽ നാവികസേനയുടെ മിഗ് 29 കെ വിമാനം തീപിടിച്ച് തകർന്നു, ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് വിമാനത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽനിന്നും പറന്നുയരാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുകയാണ്.

