മക്ക-മദീന തീവണ്ടി സർവ്വീസ് മാർച്ചിൽ ആരംഭിക്കും
മക്ക : മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവ്വീസ് മാർച്ച് മുതൽ ആരംഭിക്കും. ഈ റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവ്‍വീസ് വിജയകരമാണെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
മക്കയിൽ നിന്ന് ജിദ്ദ, റാബിഗ് വഴിയാണ് ഹറമൈൻ റെയിൽവേ ശൃംഖല മദീനയിൽ എത്തിച്ചേരുന്നത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മണിക്കൂറിൽ
300 കിലോമീറ്റർ വേഗത്തിലാണ് സർവ്‍വീസ് നടത്തുക. റെയിൽവേ സർവ്‍വീസ് ആരംഭിക്കുന്നതോടെ തീർത്‍ഥാടന കാലത്തെ റോഡ് ഗതാഗതത്തിരക്ക് കുറയും. മാത്രമല്ല കുറഞ്ഞ സമയംകൊണ്ട് സുഖകരമായ യാത്രാസൗകര്യം ലഭ്യമാക്കാൻ കഴിയുമെന്ന് പൊതുഗതാഗത അതോറിറ്റി ചെയർമാൻ ഡോ. റുമൈഹ് അൽ റുമൈഹ് പറഞ്ഞു. ജനുവരി ആദ്യം ട്രെയിൻ ഗതാഗതം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ജിദ്ദ സുലൈമാനിയ റെയിൽവേ േസ്റ്റഷൻ നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത കന്പനിയെ ഒഴിവാക്കി പുതിയ കോണ്‍ട്രാക്ടറെ ഏൽപ്പിച്ചു. സുലൈമാനിയ േസ്റ്റഷൻ നിർമ്മാണം
ദ്രുതഗതിയിൽ നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.
മസ്ജിദുൽ ഹറമിൽ നിന്ന് നാലു കിലോമീറ്റർ അകലെ അഞ്ചുലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് റെയിൽവേ േസ്റ്റഷൻ നിർമ്മിച്ചിട്ടുള്ളത്.

