ഡി.എസ്.എഫ് നറുക്കെടുപ്പ്; ഇന്ത്യക്കാർക്ക് സമ്മാനം
ദുബൈ : ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് സ്വർണം സമ്മാനമായി ലഭിച്ചു. വെങ്കിടേഷ് കുമാർ ആണ് അര കിലോ ഗ്രാം സ്വർണം സമ്മാനം നേടിയ ഭാഗ്യവാൻ. നാരായണ അർജുനൻ അരുൺ മോഹൻ എന്നിവർ കാൽ കിലോ ഗ്രാം വീതം സ്വർണം ലഭിച്ചു. ഇൗ മാസം 26 മുതൽ നടന്ന എല്ലാ നറുക്കെടുപ്പുകളിലും ഇന്ത്യക്കാർക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ ജ്വല്ലറി പ്രമോഷന്‍റെ ഭാഗമായാണ് പ്രതിദിന നറുക്കെടുപ്പ്. 26നു തുടങ്ങിയ പ്രമോഷൻ ജനുവരി 27 വരെയുണ്ട്. 33 ദിവസം നീളുന്ന പ്രമോഷനിൽ 100 വിജയികൾക്ക് ആകെ 33 കിലോഗ്രാം സ്വർണസമ്മാനം നേടാനുള്ള അവസരമുണ്ടാകും.
ഓരോ ദിവസവും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ പ്രഖ്യാപിക്കും. ഒന്നാം സമ്മാനം അരകിലോഗ്രാം സ്വർണവും രണ്ടും മൂന്നും സമ്മാനങ്ങൾ കാൽ കിലോഗ്രാം സ്വർണവും വീതമാണ്. അവസാന ദിവസം ഒരു കിലോഗ്രാം സ്വർണം ഒരു വിജയിക്കു ലഭിക്കും.
500 ദിർഹമിന്റെ സ്വർണ, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

