നടിക്കെതിരായ പരാമര്‍ശങ്ങളിൽ പി.സി. ജോര്‍ജിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം


തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരായ പരാമര്‍ശങ്ങളിൽ പി.സി. ജോര്‍ജ് എംഎൽഎയ്ക്കെതിരെ കേസെടുക്കാമെന്ന് സംസ്ഥാന വനിതാ കമ്മിഷന് നിയമോപദേശം ലഭിച്ചു. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതിനാല്‍ കേസെടുക്കാമെന്നാണ് ലോ ഓഫിസര്‍ നിയമോപദേശം നല്‍കിയത്.

ഒന്‍പതാം തീയതി ചേരുന്ന കമ്മിഷന് യോഗം തുടര്‍ നടപടികള്‍ സ്വീകരിക്കും. നടിക്കെതിരായ പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവടക്കം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പരാമര്‍ശങ്ങൾ പരിശോധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed