ജിദ്ദയിൽ കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി
ജിദ്ദ : ജിദ്ദയിൽ ജൂൺ ആറു മുതൽ കാണാതായിരുന്ന മലയാളിയുടെ മൃതദേഹം മക്കയിലെ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. മലപ്പുറം കക്കാട് മാളിയേക്കൽ സെയ്തലവിയുടെ (48) മൃതദേഹമാണു മക്ക അൽ നൂർ ആശുപത്രി മോർച്ചറിയിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ജൂൺ ഏഴിനു മക്ക−ജിദ്ദ അതിവേഗ പാതയിൽ വാഹനാപകടത്തിൽ മരിച്ചതായാണ് ആശുപത്രി രേഖയിൽ പറയുന്നത്. ജിദ്ദയിലെ റുവൈസിൽ ജോലി ചെയ്‌തിരുന്ന സെയ്തലവി 24 വർഷമായി സൗദിയിലുണ്ട്.

