ചൊ­വ്വയിൽ ചെ­റു­നഗരം യാ­ഥാ­ർ­ത്ഥ്യമാ­ക്കാ­നു­ള്ള ഊർ­ജി­ത ശ്രമവു­മാ­യി­ യു­.എ.ഇ


ദുബൈ : 2117ൽ ചൊവ്വാ ഗ്രഹത്തിൽ മനുഷ്യരെ എത്തിച്ചു ചെറുനഗരം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതിക്കുള്ള പഠന∠ഗവേഷണ പ്രവർത്തനങ്ങൾ യു.എ.ഇ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ബഹിരാകാശമേഖല കേന്ദ്രീകരിച്ചു കൂടുതൽ ഗവേഷണം നടത്തുകയും വിവിധ ദൗത്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾ വികസിപ്പിക്കുകയും ചെയ്യും. 

ഈ നേട്ടം യാഥാർത്ഥ്യമാക്കാനായി ബഹിരാകാശ ശാസ്‌ത്രശാഖകളിൽ വൈദഗ്‌ധ്യം നേടിയ ശാസ്‌ത്രജ്ഞരെ സജ്ജമാക്കും. ബഹിരാകാശ ഏജൻസിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആദ്യഘട്ടത്തിൽ കൂടുതൽ പഠന∠ഗവേഷണങ്ങൾക്ക് അവസരമൊരുക്കാനായി രാജ്യാന്തര നിലവാരമുള്ള സ്ഥ‌ാപനങ്ങൾ തുടങ്ങാനും യു.എ.ഇ ബഹിരാകാശ ഏജൻസി തീരുമാനിച്ചു. മസ്‌ദർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, റാസൽഖൈമയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി എന്നിവയുടെ മാതൃകയിൽ എട്ടു പഠന∠ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും. ഇതിനകം ബഹിരാകാശ രംഗത്ത് വൻമുന്നേറ്റം നടത്തിയ യു.എ.ഇ വാണിജ്യപരമായ നേട്ടങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്. 

ഈ രംഗത്ത് ഇതിനോടകം 2000 കോടിയിലേറെ ദിർഹത്തിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു. എണ്ണയിതര സന്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിൽ ബഹിരാകാശ മേഖല വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതര ശാസ്‌ത്ര ശാഖകളിൽ ലോകോത്തര നിലവാരമുള്ള പഠന∠ഗവേഷണകേന്ദ്രങ്ങൾ യു.എ.ഇയിൽ ഉണ്ടെങ്കിലും ബഹിരാകാശ പഠന രംഗത്ത് ഇനിയും മുന്നേറേണ്ടതുണ്ടെന്ന് ഏജൻസിയിലെ ചീഫ് ഇന്നൊവേഷൻ ഓഫീസർ ഷെയ്‌ഖ അൽ മസ്‌കരി പറഞ്ഞു. 

അതേസമയം ബഹിരാകാശ ദൗത്യങ്ങൾക്ക് ഐ.സ്‌.ആർ.ഒയുമായുള്ള തന്ത്രപ്രധാന സഹകരണത്തിനു യു.എ.ഇ ഒപ്പുവച്ചിട്ടുണ്ട്. നിലവിൽ എഴുപതിലേറെ സ്വദേശി ശാസ്‌ത്രജ്ഞരും എഞ്ചിനീയർമാരും ചൊവ്വാ ദൗത്യത്തിനായി പ്രവർത്തിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed