സൈ­ന്യവു­മാ­യു­ള്ള ഏറ്റു­മു­ട്ടൽ : സൗ­ദി­യിൽ മൂ­ന്ന് ഭീ­കരർ കൊ­ല്ലപ്പെ­ട്ടു­


ജിദ്ദ : സൗദിയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകര ർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വക്താവ് മേജർ ജനറൽ‍ മൻസൂർ അൽ തുർക്കി പറഞ്ഞു. ഇവർ പിടികിട്ടാപുളളികളാണെന്നും മന്ത്രാലയം അറിയിച്ചു. പത്ത് ദിവസത്തിനിടെ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ സുരക്ഷാ ഭടന്മാർക്ക് നേരെ നാല് തവണ ഭീകരർ നിറയൊഴിച്ചതായും മൻസൂർ അൽ തുർക്കി പറഞ്ഞു. 

വ്യാഴാഴ്ച ഖത്തീഫിൽ ഭീകരർ നടത്തിയ ആക്രമണത്തി ൽ സുരക്ഷാ സൈനികൻ മുഹമ്മദ് ഹുസൈൻ ഹസാസി കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭടന്മാർ‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈഹാത്തിൽ രണ്ട് സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സ് ഭടന്മാരും കൊല്ലപ്പെട്ടിരുന്നു. 

സൈഹാത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. സ്വദേശി പൗരന്മാരായ ജാഫർ ബിൻ ഹസൻഅൽ‍ മുബൈരിക്, സ്വാദിഖ് ദ്വീമശ്, ബഹ്‌റൈൻ പൗരൻ‍ ഹസൻ മഹ്മൂദ് അലി അബ്ദുല്ല എന്നിവരാണ് കൊല്ലപ്പെട്ടത്. ഖത്തീഫിലും ദമാംമിലും നിരവധി അക്രമണ സംഭവങ്ങളിൽ‍ പങ്കുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് മൻസൂർ അൽ‍ തുർക്കി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed