ഡേവിസ് തെക്കേക്കര റുവൈസിൽ നിര്യാതനായി
അബുദാബി : തൃശ്ശൂർ മൂരിയാട് പഞ്ചായത്തിലെ ആനന്തപുരം സ്വദേശികളായ തെക്കേക്കര അന്തോണിയുടേയും സലീനയുടേയും മകൻ ഡേവിസ് തെക്കേക്കര റുവൈസിൽ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതനായി. റുവൈസ്അഡ്മ ഒപ്കൊ എന്ന ഓയിൽ കന്പനിയിലെ റിഗ്ഗിൽ റേഡിയൊ ഓപ്പറേറ്ററായി ജോലി ചെയ്തുവന്നിരുന്ന ഡേവിസ് താമസസ്ഥലത്ത് ഉറങ്ങവെയാണ് അന്ത്യം സംഭവിച്ചത്.
അബുദാബി യിലെത്തിച്ച മൃതദേഹം നിയമനടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ട് പോകും. 20 വർഷംമുന്പ് അബുദാബിയിലെത്തിയ ഡേവിസ് അഞ്ച് വർഷം മുന്പാണ് അഡ്മ ഒപ്കൊ കന്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
മൂരിയാട് പഞ്ചായത്തിലെ മുൻ പഞ്ചായത്ത് അംഗമായ ഡേവിസ് സാമൂഹ്യ മാധ്യമങ്ങളിലെ ശക്തമായ ഇടതുപക്ഷ സാന്നിദ്ധ്യമായിരുന്നു.

