ഉച്ചവി­ശ്രമ നി­യമം : ഒമാ­നിൽ പരി­ശോ­ധനകൾ കർ­ശ്ശനമാ­ക്കു­ന്നു­


സലാല : രാജ്യത്ത് ഉച്ചവിശ്രമ നിയമം കർശ്ശനമാക്കാനൊരുങ്ങി മാനവവിഭവശേഷി മന്ത്രാലയം. ഇതിന്റെ ഭാഗമായി പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കന്പനികളെ കണ്ടെത്താൻ മാനവവിഭവശേഷി മന്ത്രാലയം പരിശോധന ശക്തമാക്കി. 

വിശ്രമസമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് തൊഴിലെടുപ്പിച്ചാൽ 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു വർഷത്തിൽ കൂടുതൽ തടവും ശിക്ഷ ലഭിക്കും. 

ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമത്തിനായി അനുവദിച്ചിട്ടുള്ളത്. ചൂട് കഠിനമാകുന്ന ഈ സമയത്ത് ജോലി ചെയ്യുന്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സൂര്യാഘാതങ്ങളടക്കമുള്ള പ്രശ്നങ്ങൾ തടയാനുമാണ് മാനവവിഭവ മന്ത്രാലയം വിശ്രമം ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാത്ത, സൗകര്യങ്ങളൊരുക്കാത്ത 43 കന്പനികൾക്കെതിരെ മാനവവിഭവശേഷി മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. 470 കന്പനികളിൽ പരിശോധന നടത്തുകയും ചെയ്തു. 

കഴിഞ്ഞ വർഷം ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 254 കന്പനികൾക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിച്ചിരുന്നു. 2332 കന്പനികളിലാണ് മൂന്ന് മാസത്തിനിടെ പരിശോധന നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed