സൗദി ഫാൽക്കൺസ് എക്സിബിഷൻ: രണ്ട് മംഗോളിയൻ പരുന്തുകൾ വിറ്റത് ഒമ്പത് ലക്ഷം റിയാലിന്


ഷീബ വിജയൻ

റിയാദ് I അന്താരാഷ്ട്ര സൗദി ഫാൽക്കൺസ് ആൻഡ് ഹണ്ടിംഗ് എക്സിബിഷൻ 2025' ൽ റെക്കോർഡ് വിലയോടെ മൊഗോളിയിൽ നിന്നുള്ള രണ്ട് പരുന്തുകൾ ഒമ്പത് ലക്ഷം റിയാലിന് വിറ്റു. റിയാദിന് വടക്ക് മൽഹാമിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് ലേലം നടന്നത്. ലേലത്തിൽ പങ്കെടുത്തവർക്കിടയിൽ നടന്ന ശക്തമായ മത്സരമാണ് ഇത്രയും വില നേടാൻ കാരണം. ഹുർ ഖർനാസ് (പ്രായപൂർത്തിയായ പരുന്ത്) ആയ ആദ്യ പരുന്തിന്റെ ലേലം രണ്ട് ലക്ഷം റിയാലിൽ തുടങ്ങി നാലര ലക്ഷം റിയാലിന് വിറ്റു. രണ്ടാമത്തെ ഹുർ ഫർഖ് (ചെറുപ്പമായ പരുന്ത്) ഒരു ലക്ഷം റിയാലിൽ ലേലം തുടങ്ങി, അതും നാലര ലക്ഷം റിയാലിനാണ് വിറ്റുപോയത്.

മംഗോളിയൻ ഹുർ ഫാൽക്കണുകൾക്ക് വേട്ടയാടൽ വിനോദത്തിൽ പ്രത്യേക മേന്മയുണ്ട്. വലിപ്പം, ചിറകുകളുടെ നീളം, ഉയർന്ന പ്രതിരോധശേഷി എന്നിവ ഇവയുടെ പ്രധാന സവിശേഷതകളാണ്. ഇളം വെള്ള മുതൽ കടും തവിട്ട് വരെയുള്ള വർണ്ണ വ്യതിയാനങ്ങൾ ഇവയെ കൂടുതൽ ആകർഷകമാക്കുന്നു. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനും പരിശീലനത്തോട് വേഗത്തിൽ പ്രതികരിക്കാനുമുള്ള കഴിവ് കാരണം പ്രൊഫഷനൽ വേട്ടക്കാർക്കും അമച്വർമാർക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ പരുന്തുകൾ.

article-image

asddsaads

You might also like

Most Viewed