2034 ലോകകപ്പ്: സൗദിയിൽ 'അരാംകോ സ്റ്റേഡിയം' നിർമ്മാണം പുരോഗമിക്കുന്നു

ഷീബ വിജയൻ
ദമ്മാം I 2034-ലെ ഫിഫ ലോകകപ്പിനും 2027-ലെ എ.എഫ്.സി ഏഷ്യൻ കപ്പിനുമായി സൗദി അറേബ്യ ഒരുക്കുന്ന അരാംകോ സ്റ്റേഡിയം' നിർമ്മാണം പുരോഗമിക്കുന്നു. 'ദമ്മാം സ്റ്റേഡിയം' എന്നും അറിയപ്പെടുന്ന ഈ പ്രോജക്റ്റ് റാക്ക സ്‌പോർട്‌സ് സിറ്റി മേഖലയോട് ചേർന്നാണ് സ്ഥാപിക്കുന്നത്. 2024-ൽ നിർമ്മാണം ആരംഭിച്ച ഈ സ്റ്റേഡിയം 2026-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2027 ഏഷ്യൻ കപ്പിന് വേദിയാകാൻ ഈ സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്.
47,000 വരെ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ അത്യാധുനിക സ്റ്റേഡിയ നിർമ്മാണത്തിനായി ഏകദേശം 100 കോടി യു.എസ്. ഡോളറാണ് (ഏകദേശം 370 കോടി സൗദി റിയാൽ) ചെലവ് പ്രതീക്ഷിക്കുന്നത്. പ്രമുഖ ബെൽജിയൻ കമ്പനിയായ ബെസിക്സ്, സൗദി കമ്പനിയായ അൽ ബവാനി എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് നിർമ്മാണ ചുമതലകൾ വഹിക്കുന്നത്. പ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ പോപ്പുലസ് ആണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
DSZFASFSDSD