ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വസതികളിലെ റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ; സുരേഷ് ഗോപി

ഷീബ വിജയൻ
പാലക്കാട് I ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വസതികളിലെ ഇ.ഡി റെയ്ഡ് ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനായാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് നടത്തിയ കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. 'സ്വർണത്തിന്‍റെ വിഷയം മുക്കാൻവേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതിനെ കുറിച്ച് എൻ.ഐ.എ, ഇ.ഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതിനാൽ കേന്ദ്രമന്ത്രിസഭയിൽ ഇരുന്ന് ഒന്നും പറയുന്നില്ല. ഈ സർക്കാറിനെ (പിണറായി സർക്കാർ) ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന് പറയുന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടന്നു കൊണ്ടിരിക്കുന്നത്. ഇനിയും കഥകൾ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളടക്കം 17 ഇടങ്ങിൽ കഴിഞ്ഞ ദിവസം ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. കസ്റ്റംസിന്‍റെ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡിയുടെ റെയ്ഡ്. മമ്മൂട്ടി ഹൗസ് എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് പരിശോധന. ഫെമ നിയമലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഇ.ഡിയുടെ റെയ്ഡ്.
ASSSAASSA