ലഹരിക്കടത്ത് കേസ്: സൗദിയിൽ ഒരാഴ്ചക്കിടെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ അറസ്റ്റിൽ

ഷീബ വിജയൻ
ജിദ്ദ I സൗദിയിൽ ലഹരിക്കടത്ത് കേസിൽ ഒരാഴ്ചക്കിടെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ അറസ്റ്റിൽ. പിടിക്കപ്പെടുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ എണ്ണം വർധിക്കുന്നതായാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. മെത്താംഫെറ്റാമിൻ, എം.ഡി.എം എന്നിവ പിടിച്ചെടുത്ത കേസിൽ ഒരാഴ്ച്ചക്കിടയിൽ 10 ലധികം മലയാളികളാണ് സൗദിയിൽ പിടിയിലായത്. മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ടും അത് വിതരണം ചെയ്തതിനും അറസ്റ്റിലായ പ്രവാസികളുടെ കൂട്ടത്തിലും മലയാളികളുടെ എണ്ണം കൂടിവരുന്നതായും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് ലഹരിക്കടത്ത് കേസുകളിൽ ദിനേന നാലും അഞ്ചും പേർക്ക് വധശിക്ഷ നടപ്പാക്കികൊണ്ടിരിക്കെയാണ് മലയാളി യുവാക്കളുടെ ലഹരിക്കടത്ത്. പ്രവാസി യുവാക്കൾ മാരക ലഹരി വസ്തുവുമായി ഇടപാടുകൾ നടത്തുന്നത് നിരീക്ഷിച്ച അധികൃതർ നാടകീയമായാണ് പ്രതികളെ ഈയിടെ അറസ്റ്റ് ചെയ്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട എല്ലാവരെയും സുരക്ഷാ വിഭാഗം വലയിലാക്കിയതായാണ് വിവരം. വർധിച്ചുവരുന്ന ലഹരികേസുകളിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ഏറെ ആശങ്കയിലാണ് സൗദിയിലെ നിയമ വിദഗ്ധരും സാമൂഹിക പ്രവർത്തകരും.
ASAASASDAS