റിയാദ് എയർ' അന്താരാഷ്ട്ര സർവീസുകൾക്ക് ഈ മാസം 26 ന് തുടക്കമാവും


ഷീബ വിജയൻ


റിയാദ് I സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ അന്താരാഷ്ട്ര സർവീസുകൾക്ക് ഈ മാസം 26 ന് തുടക്കമാവും. 2025 ൽ പ്രവർത്തനം ആരംഭിക്കുമെന്ന ഉറപ്പ് പാലിച്ചുകൊണ്ട് ഈ മാസം 26-ന് റിയാദിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് ഉദ്ഘാടന പറക്കൽ നടത്തുമെന്ന് കമ്പനി അറിയിച്ചു. 'ജമീല' എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 787-9 വിമാനമാണ് സർവീസിനായി ഉപയോഗിക്കുക. ബോയിംഗിൽ നിന്ന് പുതിയ വിമാനങ്ങൾ ലഭിക്കുന്നതിന് മുന്നോടിയായി പൂർണ്ണ പ്രവർത്തന സജ്ജത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'റോഡ് ടു പെർഫെക്ഷൻ' പദ്ധതിയുടെ നിർണായക ഘട്ടമാണ് ലണ്ടനിലേക്കുള്ള ദിവസേനയുള്ള സർവീസുകൾ.
റിയാദിൽ നിന്ന് ലണ്ടനിലേക്ക് പുലർച്ചെ 3:15-ന് പുറപ്പെട്ട് രാവിലെ 7:30-ന് ലണ്ടനിൽ എത്തിച്ചേരും. ലണ്ടനിൽ നിന്ന് റിയാദിലേക്ക് രാവിലെ 9:30-ന് പുറപ്പെട്ട് വൈകുന്നേരം 7:15-ന് റിയാദിൽ എത്തിച്ചേരും. ലണ്ടന് ശേഷം ദുബായ് ആയിരിക്കും റിയാദ് എയറിൻ്റെ അടുത്ത ലക്ഷ്യസ്ഥാനം.

article-image

asasassa

You might also like

Most Viewed