കണ്ണൂരിൽ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം; ഏഴ് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം


ഷീബ വിജയൻ 

കണ്ണൂര്‍ I കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. രണ്ട് പേരുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ കോര്‍ട്ടേഴ്‌സില്‍ നിന്നാണ് അപകടം. ഇന്ന് രാവിലെ 6.30 ഓടെ സംഭവം. രാവിലെ ഭക്ഷണം പാകംചെയ്യാന്‍ വേണ്ടി പോയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായാണ് തീ പടര്‍ന്നത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പൊള്ളലേറ്റ രണ്ടു പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഫയര്‍ഫോഴ്‌സെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പാചക വാതക സിലിന്‍ഡര്‍ മാറ്റി നിര്‍വീര്യമാക്കി.

article-image

assadas

You might also like

Most Viewed