മൂന്ന് കഫ് സിറപ്പുകൾ തിരിച്ചുവിളിച്ചതായും ഉത്പാദനം നിർത്തിയതായും സിഡിഎസ്‌സിഒ

ഷീബ വിജയൻ
ന്യൂഡൽഹി I മൂന്ന് കഫ് സിറപ്പുകൾ തിരിച്ചുവിളിച്ചതായും അവയുടെ ഉത്പാദനം നിർത്തിയതായും ലോകാരോഗ്യ സംഘടനയെ അറിയിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ). കോൾഡ്രിഫ്, റെസ്പിഫ്രഷ് ടിആർ, റീലൈഫ് എന്നീ കഫ് സിറപ്പുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്പന്നങ്ങളൊന്നും ഇന്ത്യയിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. മരണത്തിന്‍റെ ഉറവിടം കണ്ടെത്താനും സിറപ്പിനെ അപകടകാരിയാക്കിയ അസംസ്കൃത വസ്തുക്കളോ ഉത്പന്നമോ വേഗത്തിൽ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന ഇന്ത്യൻ അധികാരികളോട് ആവശ്യപ്പെട്ടു.
Qwqweq