ബഗ്രാം വ്യോമതാവള നിയന്ത്രണം; ട്രംപിനെതിരെ ലോക രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും


ഷീബ വിജയൻ 

മോസ്കോ I മോസ്കോ ഫോർമാറ്റിന്‍റെ ഏഴാമത് കൺസൾട്ടേഷൻ യോഗത്തിൽ അമേരിക്കൻ വിരുദ്ധ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഇതോടെ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തെ ശക്തമായി എതിർക്കുന്ന ലോക രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യകൂടി എത്തി. റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കൊപ്പം മോസ്കോയിൽ നടന്ന യോഗത്തിലാണ് ട്രംപിന്‍റെ പദ്ധതിക്കെതിരെ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലും സമീപ രാജ്യങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള യുഎസിന്‍റെ ശ്രമങ്ങൾ മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന ട്രംപിന്‍റെ ആവശ്യം താലിബാൻ നേരത്തെ നിരസിച്ചിരുന്നു. ഇത് അവഗണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി യുഎസിനെതിരെ നിലപാട് കടുപ്പിച്ചത്.

article-image

SDDS

You might also like

Most Viewed