അൽഉലയിലേക്കുള്ള പുതിയ ശൈത്യകാല വിമാന സർവീസുകൾ പ്രഖ്യാപിച്ച് സൗദി


ഷീബ വിജയൻ 

അൽഉല I സൗദി അറേബ്യയിലെ അൽഉലയിലേക്കുള്ള പുതിയ ശൈത്യകാല വിമാന സർവീസുകൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഇവൻ്റുകൾക്കായി അൽഉല ഒരുങ്ങുമ്പോൾ, ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെയാണ് ശൈത്യകാല ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ ദോഹ, അമ്മാൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരെ വഹിച്ചുകൊണ്ട് ആഴ്ചയിൽ എട്ട് വിമാന സർവീസുകൾ അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ആഴ്ചയിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസുകൾ നടത്തും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 90-ൽ അധികം രാജ്യങ്ങളെ അൽഉലയുമായി ബന്ധിപ്പിക്കാൻ ഈ സർവീസുകൾ സഹായിക്കും. അൽഉലയിൽ നിന്ന് ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്ക് റോയൽ ജോർദാനിയൻ എയർലൈൻസ് സർവീസ് പുനരാരംഭിക്കും. ഒക്ടോബർ 19 മുതൽ 2026 ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന സർവീസുകൾ ആഴ്ചയിൽ വ്യാഴം, ഞായർ ദിവസങ്ങളിൽ ഉണ്ടാകും.

article-image

xsxzxxc c 

You might also like

Most Viewed