ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങൾ, ഇത്രയും വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ ; യു. പ്രതിഭ എം.എൽ.എ

ഷീബ വിജയൻ
കായകുളം I കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടു വരുന്ന ഒരു പുതിയ സംസ്കാരമുണ്ടെന്ന് സി.പി.എം എം.എൽ.എ യു. പ്രതിഭ. തുണി ഉടുത്ത് വന്നാൽ മതിയെന്ന് പറയാൻ തയാറാകണമെന്നും പ്രതിഭ പറഞ്ഞു. ബുധനാഴ്ച കായംകുളം എഴുവ നളന്ദ കലാ സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം വാർഷിക ആഘോഷത്തിന്‍റെ സമാപന വേദിയിലായിരുന്നു യു. പ്രതിഭയുടെ വിമർശനം. 'നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിലെ സിനിമാക്കാർക്ക് ഭ്രാന്താണ്. എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടു വരുന്ന ഒരു പുതിയ സംസ്കാരമുണ്ട്. എന്തിനാണത്. ഇത്രയും വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ. തുണി ഉടുക്കാത്ത ഒരാൾ വന്നാൽ എല്ലാവരും അങ്ങോട്ട് ഇടിച്ചു കയറുക. അങ്ങനത്തെ രീതി മാറ്റണം. തുണി ഉടുത്ത് വന്നാൽ മതിയെന്ന് പറയണം. സദാചാരവാദമാണെന്ന് പറഞ്ഞ് എന്‍റെ നേരെ വരരുത്. മാന്യമായ വസ്ത്രം ധരിക്കുക എന്നത് നമ്മൾ അനുസരിക്കേണ്ട കാര്യമാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. നാളെ ദിഗംബരന്മാരായി നടക്കണമെന്ന് ആർക്കെങ്കിലും തീരുമാനിച്ചാൽ നമുക്ക് ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും യു. പ്രതിഭ വ്യക്തമാക്കി.
xzxzxzc