ലൈസന്‍സ് ഇല്ലാതെ റിക്രൂട്ട്മെന്‍റ് വേണ്ട ; മുന്നറിയിപ്പുമായി ഖത്തർ


ഖത്തറിൽ അംഗീകൃത ലൈസന്‍സ് ഇല്ലാതെ വിദേശത്തുനിന്ന് അനധികൃതമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം. അനുമതിയില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. മാന്‍പവര്‍ ഓഫീസുമായി കരാറുള്ളവര്‍ വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു മുൻപ് സ്ഥാപനത്തിനും വ്യക്തികള്‍ക്കും റിക്രൂട്ട്മെന്‍റ് നടത്തുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്‍റെ അംഗീകൃത ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമലംഘനം തടയുന്നതിനും റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനും കര്‍ശന നടപടികളോടെ തൊഴില്‍ മന്ത്രാലയം രംഗത്തുണ്ട്. കഴിഞ്ഞ ദിവസം 24 ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫിസുകളാണ് അടച്ചുപൂട്ടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed