50 വയസിന് മുകളിൽ‍ പ്രായമുള്ള എല്ലാവർ‍ക്കും ബൂസ്റ്റർ‍ ഡോസ് നൽകി ഖത്തർ


ദോഹ: 50 വയസിന് മുകളിൽ‍ പ്രായമുള്ള എല്ലാവർ‍ക്കും ബൂസ്റ്റർ‍ ഡോസ് നൽകി ഖത്തർ. എട്ട് മാസങ്ങൾ‍ക്ക് മുന്പ് രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച 50 വയസും അതിനു മുകളിലും പ്രായമുള്ളവർ‍ക്കാണ് ബൂസ്റ്റർ‍ ഡോസ് നൽ‍കുക എന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഈ വിഭാഗത്തിൽ‍പ്പെട്ടവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ‍ നിന്നും ബൂസ്റ്റർ‍ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചു തുടങ്ങുമെന്ന് അധികൃതർ‍ അറിയിച്ചു. സെപ്റ്റംബർ‍ 15 മുതലാണ് ഖത്തറിൽ‍ ഹൈ റിസ്‌ക് വിഭാഗങ്ങൾ‍ക്ക് വാക്‌സിന്റെ മൂന്നാം ഡോസ് നൽ‍കി തുടങ്ങിയത്.

65 വയസ് പിന്നിട്ടവർ‍, മാറാരോഗങ്ങൾ‍ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവർ‍, ആരോഗ്യ പ്രവർ‍ത്തകർ‍ എന്നിവർ‍ക്കായിരുന്നു ആദ്യ ഘട്ടത്തിൽ‍ ബൂസ്റ്റർ‍ ഡോസ് നൽ‍കിയത്.

ഫൈസർ‍, മൊഡേണ വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം തികഞ്ഞവരാണ് ബൂസ്റ്റർ‍ ഡോസിന് യോഗ്യർ‍. ഇവർ‍ 12 മാസം തികയും മുന്പേ ബൂസ്റ്റർ‍ ഡോസ് സ്വീകരിക്കണം. 50 വയസിന് താഴെയുള്ള മറ്റു പ്രായവിഭാഗങ്ങൾ‍ക്ക് വൈകാതെ തന്നെ ബൂസ്റ്റർ‍ ഡോസുകൾ‍ നൽ‍കിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed