ഇന്ത്യയിൽ 24 മണിക്കൂറിനിടെ 23,529 പേർക്ക് കൊവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 23,529 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 311 മരണമാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 2,77,020 പേർ രോഗ ബാധിതരായി ചികിത്സയിൽ തുടരുകയാണ്.

195 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 28,718 പേർ രോഗമുക്തി നേടി. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 97.85 ശതമാനമാണ്. മാർച്ച് മാസത്തിനു ശേഷം റിപ്പോർട്ട്‌ ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.

കഴിഞ്ഞ ദിവസം 65 ലക്ഷത്തിന് മുകളിൽ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 88 കോടി 34 ലക്ഷം കവിഞ്ഞു.

You might also like

Most Viewed